Thursday, January 7, 2010

barack obama




ജനനം ഓഗസ്റ്റ് 4 1961 (1961-08-04) (പ്രായം 48)

Honolulu, Hawaii, United States[1]

രാഷ്ട്രീയ പാര്‍ട്ടി Democratic

ജീവിതപങ്കാളി Michelle Obama (m. 1992)

തൊഴില്‍ Community organizer

Attorney

Author

Professor

Politician

മതം Christian

(Most recent denomination:[2]

United Church of Christ)

ഒപ്പ്

This article is part of a series about

Barack Obama

Background · Illinois Senate · U.S. Senate

Political positions · Public image · Family

2008 primaries · Obama–Biden campaign

Transition · Inauguration · US Presidency

ബറാക്ക് ഹുസൈന്‍ ഒബാമ  അമേരിക്കന്‍ ഐക്യനാടുകളുടെ ഇപ്പോഴത്തെയും, 44-മത്തെയും പ്രസിഡന്റാണ്‌.[4] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകള്‍ പ്രകാരം ആഫ്രിക്കന്‍ - അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്നു ഒബാമ. [5] 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2009-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്.[6]



1996-ലാണ് ഒബാമ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വര്‍ഷത്തിന് ശേഷം യു.എസ്. പ്രതിനിധിസഭയിലേക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെടുകയുണ്ടായി. പക്ഷെ അദ്ദേഹം എതിരാളികളില്ലാതെയാണ് 2002-ഇലെ സംസ്ഥാന സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2002 മുതല്‍ തന്നെ ഇദ്ദേഹം ഇറാഖ് യുദ്ധത്തെ എതിര്‍ത്തിരുന്നു. 2004-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍‌വെന്‍ഷനില്‍ നല്‍കിയ പ്രസംഗമാണ് ഇദ്ദേഹത്തെ രാജ്യ വ്യാപകമായി പ്രസിദ്ധനാക്കിയത്. ആ തിരഞ്ഞെടുപ്പിലാവട്ടെ മുഴുവന്‍ വോട്ടിന്റെ 70% നേടി തന്റെ എതിരാളിയെ ഇദ്ദേഹം അട്ടിമറിച്ചു. 2007 ഫെബ്രുവരി 10ന് ഇല്ലിനോയിയിലെ സ്പ്രിങ്ഫീല്‍ഡില്‍ വച്ച് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. 2008 നവംബര്‍ നാലിനു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ജോണ്‍ മക്കെയ്നെ പരാജയപ്പെടുത്തി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.



ഒബാമ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നുമാണ്‌ വിദ്യാഭ്യാസം നേടിയത്. ഹാര്‍വാര്‍ഡ് ലോ റിവ്യൂയുടെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയായിരുന്നു. നിയമപഠനത്തിനു ചേരുന്നതിനു മുന്‍പ് ചിക്കാഗോയില്‍ സാമൂഹ്യപ്രവര്‍ത്തകനായും, ഇല്ലിനോയിയില്‍ സെനറ്റ് അംഗമായി 1997 മുതല്‍ 2004 വരെ തെരഞ്ഞെടുക്കപ്പെടുന്നതു വരെ സിവില്‍ നിയമ അറ്റോര്‍ണറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1992 മുതല്‍ 2004 വരെ ചിക്കാഗോ ലോ സ്കൂളില്‍ ഒരു അദ്ധ്യാപകനായും ഒബാമ സേവനമനുഷ്ടിച്ചിട്ടുണ്ട്
[തിരുത്തുക] ജനനം, ആദ്യ കാലം


ഹവായിയിലെ ഹൊണോലൂലുവിലാണ് ഒബാമ ജനിച്ചത്. മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കള്‍. പിതാവ് ബറാക്ക് ഹുസൈന്‍ ഒബാമ കെനിയന്‍ മുസ്ലീമും മാതാവ് ആന്‍ ഡണ്‍ഹം കന്‍സാസ് സ്വദേശിനിയായ വെള്ളക്കാരിയും. ഹവായ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് ഒബാമയുടെ മാതാപിതാക്കള്‍ വിവാഹിതരാകുന്നത്. അച്ഛന്‍ അവിടെ വിദേശ വിദ്യാര്‍ത്ഥിയായിരുന്നു.



ഒബാമയ്ക്കു രണ്ടു വയസ് മാത്രമുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തി. അച്ഛന്‍ കെനിയയിലേക്കു മടങ്ങുകയും ചെയ്തു. അമ്മ ഹവായ് സര്‍വകലാശാലയിലെ തന്നെ ഒരു ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒബാമയ്ക്ക് ഒരു അര്‍ദ്ധ സഹോദരിയുണ്ട്. അമ്മയുടെ രണ്ടാം വിവാഹശേഷം ജക്കാര്‍ത്തയിലേക്കു പോയ ഒബാമ പത്താം വയസുവരെ അവിടെയാണു പഠിച്ചത്. പിന്നീട് ഹൊണോലൂലുവില്‍ തിരിച്ചെത്തി അമ്മയുടെ കുടുംബത്തോടൊപ്പം വളര്‍ന്നു. ഒബാമയ്ക്ക് 21 വയസുള്ളപ്പോള്‍ പിതാവ് കെനിയയില്‍ വച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.



തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛന്‍ നല്‍കിയ സ്വപ്നങ്ങള്‍” (Dreams from My Father) എന്ന പേരില്‍ ഒബാമ 1995-ല്‍ ഒരു ഓര്‍മ്മപുസ്തകമിറക്കി. ബഹുവംശ പൈതൃകം ഒബാമയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രസ്തുത പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളക്കാരിയായ അമ്മയുടെയും ബന്ധുക്കളുടെയും ഇടയില്‍ കറുത്തവനായി വളര്‍ന്ന തന്റെ ബാല്യകാലത്ത് ബഹുവംശപൈതൃകം വലിയ പ്രശ്നമായിരുന്നില്ലെന്ന് ഒബാമ പറയുന്നു. എങ്കിലും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള അച്ഛനെക്കുറിച്ചുള്ള ചിന്ത അലട്ടിയിരുന്നു. അസ്ഥിത്വത്തെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ സംശയങ്ങള്‍ മൂലം കൌമാരകാലത്ത് കൊക്കെയിന്‍ മാരിജുവാന തുടങ്ങിയ ലഹരികള്‍ക്ക് അടിമയായിരുന്നതായും അദ്ദേഹം പുസ്തകത്തില്‍ തുറന്നു പറയുന്നു.



സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊളംബിയ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ ബിരുദം നേടി. രാജ്യാന്തരബന്ധങ്ങളായിരുന്നു ഐച്ഛികവിഷയം. 1985-ല്‍ ഷിക്കാഗോയിലെത്തിയ ഒബാമ പ്രാദേശികദേവാലയങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടക്കാരനായി പ്രവര്‍ത്തിച്ചു.



1988ല്‍ ഹവാര്‍ഡ് ലോ സ്കൂളില്‍ നിയമ പഠനത്തിനു ചേര്‍ന്നു. 1990 ഫെബ്രുവരിയില്‍ ഹാര്‍വഡ് ലോ ജേണലിന്റെ കറുത്തവര്‍ഗക്കാരനായ ആദ്യ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒബാമ ദേശീയശ്രദ്ധ നേടി. ഹവാര്‍ഡിലെ പഠനശേഷം ഷിക്കാഗോയില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു നിയമസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1993 മുതല്‍ 2004-ല്‍ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടും വരെ ഷിക്കാഗോ സര്‍വകലാശാലയുടെ നിയമപഠനകേന്ദ്രത്തില്‍ ഭരണഘടനാനിയമങ്ങള്‍ പഠിപ്പിച്ചിരുന്നു.



 സംസ്ഥാന നിയമസഭ

1996-ഇല്‍ ഹൈഡ് പാര്‍ക്കും അതിനു സമീപമുള്ള സ്ഥലങ്ങളും ചേര്‍ന്ന പതിമൂന്നാം ജില്ലയില്‍ നിന്ന് ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003ഇലാവട്ടെ ആരോഗ്യ, മനുഷ്യ സേവന വിഭാഗത്തിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. എയ്ഡ്സ് പ്രതിരോധം, നികുതി, ആരോഗ്യ ഇന്‍ഷുറന്‍സ് മുതലായ കാര്യങ്ങള്‍ക്ക് ശ്രദ്ധേയമായ സഹായങ്ങള്‍ ചെയ്തു.



രണ്ടായിരത്തില്‍, യൂ.എസ് പ്രതിനിധി സഭയിലേക്ക് ബോബി റഷിന് എതിരായി മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയുണ്ടായി. റഷ് ആവട്ടെ ഒരു മുന്‍‌കാല ബ്ലാക്ക് പാന്തര്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു. ഇദ്ദേഹം ഒബാമയുടെ പരിചയക്കുറവിനെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ റഷിന് 61% വോട്ടും ഒബാമക്ക് 30% മാത്രം വോട്ടും ലഭിച്ചു. ഈ പരാജയത്തിന് ശേഷം, ഒബാമ സംസ്ഥാന സെനറ്റില്‍ കൂടുതല്‍ സജ്ജിവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. സംസ്ഥാനത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റവാളികളുടെ ചോദ്യം ചെയ്യല്‍ വീഡിയോ രേഖപ്പെടുത്തണമെന്ന നിയമം ഇദ്ദേഹമാണ് കൊണ്ടുവന്നത്. അതിന് ശേഷം 2002-ഇലെ തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.



രണ്ടായിരത്തിയേഴ് ഫെബ്രുവരിയില്‍ ഒബാമയുടെ രാഷ്ട്രീയ ജീവിതത്തെ വിശകലനം ചെയ്ത വാഷിങ്ടണ്‍ പോസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോടൂം ഡെമോക്രാറ്റ് പാര്‍ട്ടി അനുഭാവികളോടും ഒരുപോലെ പ്രവര്‍ത്തിക്കാനും ഇരുകക്ഷി ഐക്യം വളര്‍ത്താനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയുണ്ടായി.



 2004-ഇലെ ദേശീയ ഡെമോക്രാറ്റിക് കണ്‍‌വെന്‍ഷനിലെ പ്രസംഗം

2004-ഇലെ യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍, ഒബാമ മസാച്യുസെറ്റ്സിലെ ബോസ്റ്റണില്‍നടന്ന ദേശീയ ഡെമോക്രാറ്റിക് കണ്‍‌വെന്‍ഷനിലെ മുഖ്യ പ്രസംഗം തയ്യാറാക്കി പ്രസംഗിക്കുകയുണ്ടായി.



ഈ പ്രസംഗത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത തന്റെ മാതൃ പിതാവിന്റെ അനുഭവങ്ങള്‍ വിവരിച്ചതിന് ശേഷം ഒബാമ ഇങ്ങനെ പറഞ്ഞു:



“ഇല്ല, ജനങ്ങള്‍ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും സര്‍ക്കാരിനു പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നമ്മുടെ മുന്‍‌തൂക്കങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്തിയാല്‍ അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും ജീവിതത്തില്‍ നല്ല അവസരങ്ങള്‍ കിട്ടുമെന്നും അവസരങ്ങളുടെ വാതില്‍ എല്ലാവര്‍ക്കായും തുറക്കാമെന്നും അവര്‍ അറിയുന്നു. നമുക്ക് ഇതിലും നന്നാവാമെന്നും അറിയാം. അവര്‍ക്ക് അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രവും വേണം.”





ഇറാഖ് യുദ്ധം കൈകാര്യം ചെയ്ത ബുഷ് ഭരണകൂടത്തെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ച ഒബാമ, സീമസ് അഹെര്‍ന്‍ എന്ന ശിപ്പായിയെക്കുറിച്ച്(കോര്‍പ്പറല്‍) ചോദിച്ചു. “സീമസ് നമ്മെ സേവിക്കുന്നതുപോലെ നാം അദ്ദേഹത്തേ സേവിക്കുന്നുണ്ടോ?” അദ്ദേഹം തുടര്‍ന്നു:



“നാം നമ്മുടെ യൂവാക്കളേയും യുവതികളേയും അപകടത്തിലേക്ക് പറഞ്ഞു വിടുമ്പോള്‍, അവര്‍ പോകുന്നിടത്തേക്കുറിച്ച് സത്യം മറച്ച് വയ്ക്കുകയോ അവിടത്തെ കണക്കുകള്‍ തെറ്റിക്കുകയോ ചെയ്യാതെ, അവരുടെ കുടുംബത്തെ നോക്കുകയും, യുദ്ധം ജയിക്കാന്‍ ആവശ്യത്തിനുള്ള സൈന്യമില്ലാതെ യുദ്ധത്തിനു പോകാതിരിക്കാനും, സമാധാനം സ്ഥാ‍പിക്കാനും ശ്രമിക്കണം, ലോകത്തിന്റെ ആദരവ് വാങ്ങുവാനും നമുക്ക് വലിയ ചുമതലയുണ്ട്."



ഒടുവില്‍ രാഷ്ട്രത്തിന്റെ ഒരുമയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:



വിശകലന വിദഗ്ദ്ധര്‍ നമ്മുടെ രാജ്യത്തെ ചുവന്ന സംസ്ഥാനങ്ങള്‍ എന്നും നീല സംസ്ഥാനങ്ങള്‍ എന്ന് വേര്‍തിരിച്ചിരിക്കുന്നു; ചുവന്ന സംസ്ഥാനങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ക്കും, നീല സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റ് പാര്‍ട്ടി അനുഭാവികള്‍ക്കും. പക്ഷെ ഞാന്‍ അവര്‍ക്ക് ഒരു വാര്‍ത്ത കൊണ്ടുവന്നിട്ടുണ്ട്. നാം നീല സംസ്ഥാനങ്ങളില്‍ ഭീതിജനകമായ ഒരു ദൈവത്തെ ആരാധിക്കുന്നു, ചുവന്ന സംസ്ഥാനങ്ങളിലാവട്ടെ ഫെഡറല്‍ പ്രതിനിധികള്‍ നമ്മുടെ വായനശാലകളില്‍ കയറുന്നത് നമുക്ക് ഇഷ്ടമല്ല. നീല സംസ്ഥാനങ്ങളില്‍ നാം ചെറിയ ലീഗുകളില്‍ പരിശീലിപ്പിക്കുന്നു, ചുവന്ന സംസ്ഥാനങ്ങളില്‍ ആവട്ടെ സ്വവര്‍ഗരതിക്കാരായ സുഹ്രുത്തുക്കളും ഉണ്ട്. ഇറാഖ് യുദ്ധത്തെ എതിര്‍ക്കുന്ന രാജ്യസ്നേഹിക്കുന്നവരും പിന്തുണക്കുന്ന രാജ്യസ്നേഹികളും ഉണ്ട്. നാം എല്ലാം ഒരു ജനമാണ്, നക്ഷത്രത്തിനോടും വരകളോടും സൗഹാര്‍ദം രേഖപ്പെടുത്തുന്നവര്‍, അമേരിക്കന്‍ ഐക്യനാടുകളെ സംരക്ഷിക്കുന്നവര്‍.



ഈ പ്രസംഗം ഒബാമയെ അമേരിക്ക മുഴുവനും പരിചയപ്പെടുത്തിക്കൊടുത്തു. ഈ പ്രസംഗത്തിന്റെ രാജ്യവ്യാപകമായ പ്രക്ഷേപണം ഒബാമയെ അമേരിക്ക മുഴുവന്‍ പ്രശസ്തനാക്കി."[7]



 സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണം



ഒബാമയുടെ പിന്തുണക്കാര്‍ 2004-ലെ സെനറ്റ് മത്സരത്തിനു പ്രചരണത്തിനുപയോഗിച്ച ബാനറുകളില്‍ ഒന്ന്രണ്ടായിരത്തിനാലില്‍, ഒബാ‍മ യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വേയില്‍ ഒബാമ കോടീശ്വരനായ ബ്ലെയര്‍ ഹളിനും ഇല്ലിനോയിയുടെ ചിലവ് പരിശോധകനായിരുന്ന ഡാന്‍ ഹൈന്‍സിനും പിറകിലായിരുന്നു. എന്നാല്‍ കുടുംബ പീഢയുടെ പേരില്‍ ഹളിന്റെ ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു.



ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത് ഷിക്കാഗോ മേയറായിരുന്ന ഹാരൊള്‍ഡ് വാഷിംഗ്ടണും യൂ.എസ്. സെനറ്റര്‍ ആയിരുന്ന പോള്‍ സൈമണ്‍ അടക്കമുള്ളവര്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളും പോള്‍ സൈമണിന്റെ പുത്രിയുടെ സഹായവും ഷിക്കാഗോ ട്രിബ്യൂണിലും ഷിക്കാഗോ സണ്‍‌റ്റൈംസിലും വന്ന രാഷ്ട്രീയ വാര്‍ത്തകളും ആയിരുന്നു. ഏഴ് സ്ഥാനാര്‍ത്ഥികളുടെ ഇടയില്‍ നിന്ന് ഒബാമക്ക് 52% ശതമാനം വോട്ടുകള്‍ ലഭിച്ചു.



അതിന് ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ജാക്ക് റായനെതിരെയാണ് മത്സരിച്ചത്. പക്ഷെ ചില ലൈഗിക അപവാദങ്ങള്‍ കാരണം റായന്‍ തന്റെ സ്ഥാനാത്ഥിത്വം പിന്‍‌വലിച്ചു. എങ്കിലും തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രമുള്ളപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി അലന്‍ കീയ്സ് സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒബാമക്ക് 70% വോട്ടും ലഭിച്ചു. അലന്‍ കീയ്സിനാവട്ടെ 27% വോട്ടേ ലഭിച്ചുള്ളു.



[തിരുത്തുക] സെനറ്റ് ജീവിതം

രണ്ടായിരത്തിയഞ്ച് ജനുവരി നാലാം തിയതി ഒബാമ ഇല്ലിനോയിയുടെ സെനറ്റര്‍ ആയി പ്രതിജ്ഞയെടുത്തു.



[തിരുത്തുക] പ്രസിഡ്ന്റ് തിരഞ്ഞെടുപ്പ് പ്രചരണം



ഒബാമ / ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം2007 ഫെബ്രുവരിയില്‍ ഇല്ലിനോയിലെ സ്പ്രിങ്ഫീല്ഡിലുള്ള ഓള്‍ഡ് സ്റ്റേറ്റ് ക്യാപ്പിറ്റൊള്‍ കെട്ടിടത്തില്‍വച്ച്, ഒബാമ 2008-ല്‍ നടക്കുവാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഇല്ലിനോയിലെ തന്റെ സെനറ്റ് ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചതിന് ശേഷം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എബ്രാഹം ലിങ്കന്റെ ഹൗസ് ഡിവൈഡഡ് പ്രസംഗവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.



ഒബാമയുടെ പ്രചരണപരിപാടിക്ക് 2007-ന്റെ മധ്യത്തോടെതന്നെ 58 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സംഭാവനയായി ലഭിക്കുകയുണ്ടായി. ഇത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനശേഖരണവും(ആദ്യ ആറുമാസത്തില്‍) മറ്റ് സ്ഥാനര്ത്ഥികള്‍ക്ക് ലഭിച്ചതില്‍നിന്ന് വളരെ അധികവുമായിരുന്നു.

No comments:

Post a Comment

plese submit your opinions